ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവുമായി ബന്ധമുള്ള ഐ.ടി. ജീവനക്കാരന്റെ ഫ്‌ളാറ്റിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. റെയ്ഡ് ഭയന്ന് ഇദ്ദേഹം 21 ലക്ഷം രൂപ ഫ്‌ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞു.
നിതിൻ ഗോഹലിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്. പിന്നാലെ പണമടങ്ങിയ രണ്ട് ബാഗുകൾ പുറത്തേക്ക് എറിയുകയായിരുന്നു. ഇതിൽ 500 രൂപയുടെ കെട്ടുകൾ റോഡിലേക്ക് ചിതറിവീണു.
മുഖ്യമന്ത്രി ഭഗവന്ത് മന്റെ സ്‌പെഷൽ ഡ്യൂട്ടി ഓഫീസർ രാജ്ബീർ ഗുമാനുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിനൊപ്പം വിവിധ വ്യവസായസ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തി.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുടെ വസതികളിൽ പണക്കൂമ്പാരം കണ്ടെത്തിയതിന് മൻ പ്രതികരിക്കുമോയെന്ന് പഞ്ചാബ് കോൺഗ്രസ് ‘എക്‌സിൽ’ ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


