24 C
Kottayam
Sunday, June 7, 2026

കിഫ്ബി:മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് ഇ.ഡി.നോട്ടീസ്, ചൊവാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം

Must read

തിരുവനന്തപുരം: കിഫ്ബിയിലെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയിലേക്ക് വിദേശത്ത് നിന്നും എത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

ഫെമ ആക്ടിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ വിനിമയ ചട്ടം ലംഘിച്ച്‌ കേരളത്തിലേക്ക് നിയമ ലംഘനത്തിലൂടെ പണം കൊണ്ടു വന്നു എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു വര്‍ഷം മുന്‍പ് നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു.

ആദായ നികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നു. നിയമലംഘനം നടക്കുന്ന സമയത്ത് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കായിരുന്നു കിഫ്ബി വൈസ് ചെയര്‍മാന്‍. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കിഫ്ബി ചെയര്‍മാന്‍.

- Advertisement -

ഇഡിയുടെ ജോയിന്റ് ഡയറക്ടറാണ് തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷക്കാലമായി ഇഡി അന്വേഷിക്കുന്ന കേസാണ് ഇത്. ഈ കേസിലാണ് ഇപ്പോള്‍ സുപ്രധാന നടപടിയിലേക്ക് ഇഡി കടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week