സുസ്മിത സെന്‍ കാശ് കണ്ട് മയങ്ങി,പ്രണയിക്കുന്നത് ക്രിമിനലിനെ! വിമര്‍ശിച്ചത് തസ്ലീമ നസ്രിന്‍
മുംബൈ: ഇന്ത്യന്‍ സിനിയമിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. ഐശ്വര്യയെ പിന്നിലാക്കി മിസ് ഇന്ത്യ ആയ ശേഷം വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത സിനിമയിലേക്ക് എത്തുന്നത്. അന്നു മുതല്‍ ഇന്നുവരെ എന്നും സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രമാണ് സുസ്മിത നടന്നിട്ടുള്ളത്. ഇപ്പോഴിതാ സുസ്മിതയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലളിത് മോദിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് സുസ്മിത വാര്‍ത്തകളില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസം, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയാണ് സോഷ്യല്‍ മീഡിയയിലൂടെ താനും സുസ്മിതയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. വിനോദ യാത്രയില്‍ നിന്നുമുള്ള ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും മോദി പങ്കുവച്ചിരുന്നു. ആരാധകരേയും സിനിമാ ലോകത്തേയും മാത്രമല്ല സുസ്മിതയുടെ കുടുംബത്തെ പോലും ഞെട്ടിച്ചുകളഞ്ഞതായിരുന്നു ഈ വാര്‍ത്ത.
സോഷ്യല്‍ മീഡിയയില്‍ സുസ്മിതയ്ക്കും ലളിത് മോദിയ്ക്കും ആശംസകളുമായി ഒരു വിഭാഗം എത്തുമ്പോള്‍ മറ്റൊരു വിഭാഗം പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി എത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ സുസ്മിതയും ലളിത് മോദിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള എഴുത്തുകാരി തസ്ലീമ നസ്രീന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.
”ഞാന്‍ സുസ്മിതയെ ഒറ്റ തവണയേ കണ്ടിട്ടുള്ളൂ. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു. അവര്‍ എന്നെ കെട്ടിപ്പിട്ടിക്കുകയും എന്നെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. അവരുടെ സൗന്ദര്യത്തില്‍ നിന്നും കണ്ണെടുക്കാന്‍ സാധിച്ചിരുന്നില്ല. എനിക്ക് ഏറ്റവും ഇഷ്ടമായത് അവരുടെ വ്യക്തിത്വമാണ്. ചെറിയ പ്രായത്തില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തു. അവരുടെ ആത്മാര്‍ത്ഥതയും ധീരതയും ബോധവും സ്വയംപര്യാപ്തതയും ഉറച്ച നിലപാടുമൊക്കെ ഇഷ്ടമായി” തസ്ലീമ പറയുന്നു.
”പക്ഷെ സുസ്മിത ഇപ്പോള്‍ സമയം ചെലവിടുന്തന് തീര്‍ത്തും അണ്‍അട്രാക്ടീവായ, ഒരുപാട് കുറ്റകൃത്യങ്ങളില്‍ ഇടപെടിട്ടിട്ടുള്ള വ്യക്തിയുമായിട്ടാണ്. കാരണം അയാള്‍ കാശുകാരന്‍ ആയത് കൊണ്ടാണോ? അവള്‍ കാശ് കണ്ട് മയങ്ങിയോ? ചിലപ്പോള്‍ അവള്‍ പ്രണയത്തിലായിരിക്കാം. പക്ഷെ അവള്‍ പ്രണയത്തിലാണെന്ന് വിശ്വസിക്കാന്‍ വയ്യ. പണത്തെ പ്രണയിക്കുന്നവരോടുള്ള ബഹുമാനം വേഗം നഷ്ടമാകും” എന്നും തസ്ലീമ പറഞ്ഞു.
അതേസമയം, തന്റെ പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സുസ്മിതയും പ്രതികരണവുമായി എത്തിയിരുന്നു. താന്‍ വിവാഹിതയായെന്ന വാര്‍ത്തകളോടാണ് സുസ്മിത പ്രതികരിച്ചത്. താന്‍ ഇപ്പോള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നതും വിവാഹം കഴിച്ചിട്ടില്ലെന്നും കൈയ്യില്‍ വിവാഹ നിശ്ചയത്തിന്റെ മോതിരമില്ലന്നുമായിരുന്നു സുസ്മിത പറഞ്ഞത്. അതേസമയം പ്രണയത്തിലാണെന്ന വാര്‍ത്ത സുസ്മിത എതിര്‍ത്തിട്ടില്ല.
ഈയ്യടുത്തായിരുന്നു ദീര്‍ഘകാലത്തെ കാമുകനില്‍ നിന്നും സുസ്മിത അകലുന്നത്. പ്രണയ ബന്ധം അവസാനിച്ച ശേഷം സുസ്മിതയും റോഹ്മാന്‍ ഷോളും സുഹൃത്തുക്കളായി തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുസ്മിതയും ലളിത് മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഐപിഎല്ലിന്റെ മുന്‍ ചെയര്‍മാനും സ്ഥാപനകനുമാണ് ലളിത് മോദി. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ലളിത് മോദി അറസ്റ്റില്‍ നിന്നും രക്ഷ നേടാനായി ലണ്ടനിലേക്ക് നാടുവിടുകയായിരുന്നു.
അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സുസ്മിത സെന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. സീരീസ് വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ഈയ്യടുത്തായിരുന്നു സീരീസിന്റെ രണ്ടാം സീസണ്‍ പുറത്ത് വന്നത്. എന്നാല്‍ ബിഗ് സ്‌ക്രീനിലേക്കുള്ള സുസ്മിതയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.