കൊറോണ; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചതോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ മൂലമുള്ള കാലിഫോര്‍ണയയിലെ ആദ്യമരണമാണിത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. സക്രാമെന്റോയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള 71 വയസുകാരനാണ് മരിച്ചത്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു പുറപ്പെട്ട പ്രിന്‍സസ് ക്രൂയിസ് ആഡംബര കപ്പലില്‍ കഴിഞ്ഞമാസം ഇദ്ദേഹം യാത്ര ചെയ്തിരുന്നു. ഈ യാത്രയിലാണ് കൊറോണ വൈറസ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ഈ കപ്പല്‍ മെക്‌സിക്കോ സന്ദര്‍ശിച്ചിരുന്നു.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ പരിശോധനയ്ക്കു വൈറ്റ് ഹൗസ് നടപടികള്‍ ആരംഭിച്ചു. അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 മരണങ്ങളില്‍ 10 എണ്ണവും സംഭവിച്ചത് വാഷിംഗ്ടണ്‍ സ്റ്റേറ്റിലാണ്. വാഷിംഗ്ടണിലും ഫ്‌ളോറിഡയിലും നേരത്തെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News