24 C
Kottayam
Sunday, June 7, 2026

ഭര്‍ത്താവിനെയും , കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട യുവതിയെ ഒടുവില്‍ കണ്ടെത്തി, ഞെട്ടിത്തരിച്ച് പോലീസ്

Must read

പട്ന : ഭര്‍ത്താവിനെയും , കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട യുവതിയെ ഒടുവില്‍ കണ്ടെത്തിയത് വനിതാ ഡോണ്‍ ആയി .

ബീഹാറിലെ പട്നയിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന സംഭവം .

പ്രണയത്തിലകപ്പെട്ട് ഭര്‍ത്താവിനെയും , കുഞ്ഞിനെയും ഉപേക്ഷിച്ച്‌ നാടുവിട്ട നഗ്മ എന്ന യുവതിയും, കാമുകന്‍ രാഹുലുമാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായത് . നഗ്മ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് തുടക്കത്തില്‍ രാഹുലിന് അറിയില്ലായിരുന്നു. നഗ്മയുമായി ഒളിച്ചോടിയ ശേഷം രാഹുല്‍ ഗൈഘട്ടിലെ വാടകവീട്ടിലാണ് യുവതിയെ താമസിപ്പിച്ചത്.

പട്നയിലെ ചിത്കോഹ്ര്‍ സ്വദേശിയായ രാഹുല്‍, ആയുധങ്ങള്‍ കടത്തുകയും , ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു .ഇതിനിടെയാണ് 2015ല്‍ വിക്രം എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 5 വര്‍ഷത്തോളം ചപ്ര ജയിലില്‍ രാഹുല്‍ തടവിലായത് . ഈ സമയത്ത് നഗ്മയാണ് ഇയാളുടെ ഗുണ്ടാ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. ജയിലില്‍ കഴിയുന്ന രാഹുലുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന നഗ്മ രാഹുല്‍ പറയുന്ന വിലാസങ്ങളില്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

- Advertisement -

ഒരു മാസം മുന്‍പാണ് രാഹുലിന് ജാമ്യം ലഭിച്ചത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പട്‌നയിലെ ഗാര്‍ഡ്‌നിബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനിഷാബാദ് വളവിലുള്ള മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ചയ്‌ക്കായി ഗുണ്ടകള്‍ വെടിയുതിര്‍ത്തിരുന്നു . സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രാഹുലിനെയും നഗ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രണയകഥ അടക്കം പുറത്ത് വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week