29.4 C
Kottayam
Sunday, June 14, 2026

പങ്കാളികൾ നിരവധി,മക്കൾ 9; അർഹരല്ലെങ്കിൽ മക്കൾക്ക് സമ്പാദ്യം നൽകില്ലെന്ന് ഇലോൺ മസ്ക്

Must read

കാലിഫോര്‍ണിയ: അർഹരല്ലെങ്കിൽ തങ്ങളുടെ സമ്പാദ്യം മക്കൾക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. സ്ഥാപനം നോക്കി നടത്തുന്നതില്‍ മക്കള്‍ക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സമ്പാദ്യത്തിന്‍റെ പങ്ക് നല്‍കരുത്. അത് തെറ്റായ പ്രവണതയാണെന്നും കമ്പനിക്കുള്ളിൽ തന്നെ യോഗ്യരായ വ്യക്തികൾക്ക് കമ്പനിയിലെ ചുമതലകൾ കൈമാറുന്നതാണ് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും മസ്ക് പറഞ്ഞു.

കമ്പനികൾ കൈകാര്യം ചെയ്യാനാകാതെ വന്നാൽ കമ്പനിയുടെ ചുമതലകൾ കൈമാറേണ്ടത് ആർക്കൊക്കെയാണെന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മസ്ക് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച പരാമർശം മസ്‌ക് നടത്തിയിരുന്നത്. 

വിവിധ പങ്കാളികളിലായി മസ്‌കിന് ഒമ്പത് മക്കളാണുള്ളത്.  മസ്കിന്റെ മക്കളിൽ മൂത്തയാൾക്ക് 19 വയസാണുള്ളത്. തന്റെ മൂന്ന് വയസുള്ള മകനായ X AE A-XIIയെ  മസ്ക് ഇടക്കിടെ ചില പരിപാടികളിൽ കൊണ്ടുവരാറുണ്ട്. ഇതിന് പുറമേ ഈ മകന് മസ്‌ക് തന്റെ പ്രത്യേക ട്വിറ്റർ ബാഡ്ജ് നൽകിയത് വാർത്തയായിരുന്നു.

എന്നാല്‍ എല്ലാ മക്കളുമായും മസ്കിന് അടുപ്പമില്ല. അടുത്തിടെയാണ് മസ്കിന്‍റെ മൂത്ത പെണ്‍കുട്ടി കുട്ടി തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്ന അപേക്ഷ കോടതിയില്‍ നൽകിയത്. പിതാവുമായി യാതൊരു ബന്ധവും വേണ്ട എന്ന നിലപാടിലാണ് ട്രാൻസ് ജെൻഡറായ 18 കാരിയുള്ളത്

- Advertisement -

തന്റെ കുട്ടിക്കാലത്തെ കുറിച്ച്  മസ്ക് തുറന്നു പറഞ്ഞത് അടുത്തിടെയാണ്. തന്റെ കുട്ടിക്കാലം കഷ്ടത നിറഞ്ഞതായിരുന്നുവെന്ന് ഇലോൺ മസ്ക് വിശദമാക്കിയിരുന്നു. ഹൈസ്കൂളിന് ശേഷം പിതാവ് ഒരിക്കലും സാമ്പത്തികമായി തന്നെ പിന്തുണച്ചിട്ടില്ലെന്നും മസ്ക് പറഞ്ഞു. മസ്‌കിന്റെ അമ്മ മെയ് മസ്‌കും മകന്റെ ട്വീറ്റിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

- Advertisement -

1989-ൽ തങ്ങൾ ഒരു കിടപ്പുമുറി അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. നേരത്തെ മസ്‌കിന്റെ പിതാവിന് ദക്ഷിണാഫ്രിക്കയിൽ ഒരു മരതക ഖനി ഉണ്ടെന്നും ഇതിലെ വരുമാനമാണ് മസ്കിനെ ഫണ്ടിങ്ങിനായി സഹായിച്ചതെന്നുമുള്ള  കിംവദന്തി ഉയർന്നിരുന്നു. 

എന്നാല്‍ മസ്‌ക് ഈ കിംവദന്തി നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെയാണ് കുട്ടിക്കാലത്തെ കഷ്ടപ്പാട് വിശദമാക്കുന്ന ട്വീറ്റ് മസ്ക് പങ്കു വച്ചത്. താഴ്ന്ന ഇടത്തരം വരുമാനമുള്ള ഒരു കുടുംബത്തിലാണ് താൻ വളർന്നത്. പീന്നിടാണ്  ഇടത്തരം കുടുംബ സാഹചര്യത്തിലേക്ക് മാറിയത്.  പാരമ്പര്യമായി ഒന്നും നേടിയിട്ടില്ലെന്നും കിംവദന്തികൾ സൂചിപ്പിക്കുന്നത് പോലെ  ‘മരതക ഖനി’ യിലെ വരുമാനം വഴി പിതാവ് സാമ്പത്തികമായി തന്നെ പിന്തുണച്ചിട്ടില്ലെന്നും മസ്ക് ട്വീറ്റില്‍ വിശദമാക്കിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

രക്താർബുദ ബാധിതനായ മൂന്ന് വയസ്സുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ദാരുണാന്ത്യം, രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ 'ഫോർമാലിൻ' രാസവസ്തു...

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ്...

Popular this week