29.4 C
Kottayam
Sunday, June 14, 2026

സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ഉടൻ

Must read

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍. ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 

മുഹമ്മദ് റിയാസ് പറഞ്ഞത്: ”വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ”

”2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ തന്നെ ടൂറിസ്റ്റ് വില്ലേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം  സഞ്ചാരികള്‍ സന്ദര്‍ശിക്കുകയും ഒരു കോടിയില്‍ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.

രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും. ”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ്...

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രൂത്തിലൂടെ ട്രംപ് വ്യക്തമാക്കി.ഇറാൻ ഭാവിയിൽ...

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി തടിതപ്പി കാനറികൾ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും...

അവസാന നിമിഷത്തെ ഗോളിൽ സ്വിസ് പടയെ തളച്ച് ഖത്തർ; ലോകകപ്പ് ചരിത്രത്തിൽ ആദ്യ പോയിന്റുമായി ഏഷ്യൻ ചാമ്പ്യന്മാർ

സാൻഫ്രാൻസിസ്‌ ​:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ മിന്നൽ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ അത്ഭുതക്കുതിപ്പ് നടത്തി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ വെച്ച്...

വർക്കല കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; മാംസം നിലത്ത് വച്ച നിലയിൽ

വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ...

Popular this week