28.9 C
Kottayam
Sunday, June 14, 2026

65 കാരനെ അര്‍ദ്ധരാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി,ഹണി ട്രാപ്പിൽ കുടുക്കി; 2 ലക്ഷം തട്ടിയെന്ന് പരാതി

Must read

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിലുള്ള 65 കാരനെ 43കാരിയായ സ്ത്രീ രാത്രി 11ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ട് ലക്ഷം കൈക്കലാക്കിയെന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

43 കാരിയായ സ്ത്രീ അവരുടെ ഫോണിൽ നിന്ന് കഴിഞ്ഞ മാർച്ച് 18-ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്ത് എത്തിയപ്പോൾ  5 പുരുഷന്മാർ ചേർന്ന്  മൊബൈലിൽ വീഡിയോ എടുക്കുകയും, സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഘം ഭീഷണിപ്പെടുത്തിയത് പ്രകാരം മാർച്ച് 20ന് ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

ഏപ്രില്‍ രണ്ടാംവാരത്തില്‍ കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിലായിരുന്നു. ഗൂഡല്ലൂർ സ്വദേശി  നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്.  ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു. ഏപ്രില്‍മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്. 

അതിന് ശേഷം സുഖമില്ല എന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പനമ്പിള്ളി ന​ഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈൽ ഫോണിൽ എടുത്ത സ്വകാര്യ ദൃശ്യങ്ങൾ‌ കാണിച്ച് ഭീഷണിപ്പെടുത്തിയത്.

- Advertisement -

- Advertisement -

അപ്പോൾ തന്നെ നാൽപത്തി നാലായിരം രൂപ വാങ്ങുകയും ഡോക്ടറുടെ വീട്ടിലുണ്ടായിരുന്ന കാർ നസീമയും നസീമയുടെ സുഹൃത്തായിട്ടുള്ള അമീനും ചേർന്ന് കൊണ്ടുപോകുകയും ചെയ്തിരുന്നു. തൊട്ട് അടുത്ത ദിവസം കാർ തിരിച്ചു കൊടുത്തിട്ട് അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. വീണ്ടും 5 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

Popular this week