കോട്ടയം: തലയോലപ്പറമ്പില്‍ ആന പുഴയിലൂടെ ഒഴുകിയെത്തിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം. മൂവാറ്റുപുഴയാറില്‍ വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം ആന ഒഴുകിയെത്തി എന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതിനൊപ്പം വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിന്നു.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതാണ്. തെങ്ങിന്‍ തലപ്പ് കണ്ടാണ് ആളുകള്‍ ആനയാണെന്ന് തെറ്റിദ്ധരിച്ചത്. കരയില്‍ നിന്ന തല പോയ തെങ്ങ് വെള്ളത്തില്‍ വീണതാണെന്നും ഇതാണ് ആനയെന്ന തരത്തില്‍ ആളുകള്‍ പ്രചരിപ്പിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.
2018ലെ പ്രളയത്തില്‍ തീരത്ത് നിന്ന തെങ്ങ് പുഴയില്‍ ചാഞ്ഞ് വീണിരുന്നു. ഇതാണ് വെള്ളത്തിന് പുറത്ത് പൊങ്ങിക്കിടക്കുന്നത്. കേരളത്തില്‍ മാന്‍ കൂട്ടം വെള്ളത്തില്‍ ഒഴുകി വന്നു എന്ന തരത്തില്‍ അടക്കം നേരത്തെ വീഡിയോകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തെങ്ങിന്‍ തലപ്പിനെ തുമ്പിക്കൈ ആക്കിയുള്ള വ്യാജ പ്രചാരണം.