Entertainment

ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു, എന്നോട് പറഞ്ഞു സ്ഥലം കണ്ട് വെച്ചോളൂ വീട് വച്ച് തരാം; വെളിപ്പെടുത്തലുമായി ബീന കുമ്പളങ്ങി

1980 കളില്‍ വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബീന കുമ്പളങ്ങി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഷാര്‍ജ ടു ഷാര്‍ജ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ലര്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങളേയും താരം അവതരിപ്പിച്ചു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ബീന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്.

”36ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോള്‍ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാന്‍ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നില്‍ക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവര്‍ക്കൊന്നും ഞാന്‍ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

ഞാനാണെങ്കില്‍ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോള്‍ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളൂ വീട് വച്ച് തരാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോള്‍ അമ്മ സംഘടന നല്‍കുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാര്‍ഥന.” ബീന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker