KeralaNews

കോതമംഗലത്തും ഭീതിയായി കാട്ടാനക്കൂട്ടം, മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു  

കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്.

ശാരദ ഒറ്റക്കായിരുന്നു താമസിച്ച് വരുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. വനംവകുപ്പ് ഉദ്യോഗ്സഥർ സ്ഥലത്തെത്തി.

വേനൽ രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ വനാതിർത്തികളിൽ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനൽച്ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുൽ കാട്ടാന ഭീഷണി നിലനിൽക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button