ആറളം ഫാമില്‍ വീണ്ടുംകാട്ടാന ആക്രമണം: വനപാലകര്‍ സഞ്ചരിച്ച ജീപ്പ് തല കീഴായി മറിച്ചിട്ടു; ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി

ആറളം ഫാമില്‍ വീണ്ടുംകാട്ടാന ആക്രമണം: വനപാലകര്‍ സഞ്ചരിച്ച ജീപ്പ് തല കീഴായി മറിച്ചിട്ടു;  ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി

ഇരിട്ടി: സംസ്ഥനസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ആക്രമണം തുടരുന്നു.വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന തകര്‍ത്തു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പിന്റെ ജീപ്പിന് നേരെ ഓടിയടുത്ത കാട്ടാനയാണ് ജീപ്പ് തകര്‍ത്തത്.

ആന വരുന്നത് കണ്ട് ജീവനക്കാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇതിനിടെ വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയില്‍ കാട്ടാനയുടെ ശല്യം തുടരുകയാണ് രാത്രികാലങ്ങളിലും പുലര്‍കാലങ്ങളിലും ആനകളെ തുരത്താന്‍ ആര്‍ ആര്‍ ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയില്‍ പ്രശ്നക്കാരനായ മോഴയാനയാണ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ജീവനക്കാര്‍ തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

ഇതു വരെയായി 15 പേരാണ് ആറളം ഫാമില്‍ കഴിഞ്ഞ കുറെക്കാലത്തിനിടെ കൊല്ലപ്പെട്ടത്. ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണം തുടരുമ്പോഴും ആനമതില്‍ ഉള്‍പ്പെടെയുള്ള പരിഹാര പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന പരാതി ആറളം ഫാംനിവാസികളാല്‍ ശക്തമാണ്. കണ്ണൂര്‍ ജില്ലയിലെ മലയോരകേന്ദ്രങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നതും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News