പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു, തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയിൽ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് (35) മരിച്ചത്. പുലർച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ നിന്ന് മീൻപിടിച്ച് മടങ്ങിവരവേയായിരുന്നു അപകടമുണ്ടായത്. വേലിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ സ്പർശിച്ചതാണ് അപകടകാരണം.

ഉണ്ണി വീണുകിടക്കുന്നതുകണ്ട് ഓടിയെത്തിയ സുഹൃത്തുകൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സമയത്തിന് വാഹനം ലഭിച്ചില്ല. അതിനാൽ വൈകിയാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉണ്ണി മരിച്ചിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തേ പാലക്കാടുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ദാരുണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വന്യമൃശങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് അവയെ തുരത്താൻ വൈദ്യുതവേലികൾ ഉൾപ്പടെയുള്ളവ സ്ഥാപിക്കുന്നത്. അനധികൃതമായാണ് ഇത്തരംവൈദ്യുതവേലികൾ സ്ഥാപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News