എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ; ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ മാറ്റുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. വിഷയത്തില്‍ ഉടനടി തീരുമാനമുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ജോലികളും പരീക്ഷാ ജോലികളും താളം തെറ്റുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ ഈ മാസം 17ന് തുടങ്ങാന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പ് ജോലിയും ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ.

കൊവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിംഗ് ബൂത്തുകള്‍ അധികാമായി കമ്മീഷന്‍ ക്രമീകരിക്കുന്നുണ്ട്. അതിനാല്‍ പതിവില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റണമെന്ന് അധ്യാപക സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News