28.3 C
Kottayam
Sunday, May 5, 2024

കൈ ഒടിഞ്ഞതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ

Must read

കൊച്ചി: പോലീസ് ലാത്തിച്ചാര്‍ജില്‍ കൈ ഒടിഞ്ഞതായി താന്‍ പറഞ്ഞിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. അത്തരത്തില്‍ വാര്‍ത്ത നല്‍കിയത് മാധ്യമങ്ങളാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും പോലീസിന്റേത് നിലനില്‍പ്പിനായുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാത്തിച്ചാര്‍ജ് അടക്കമുള്ള മര്‍ദ്ദനം നടത്തിയിട്ടില്ലെന്ന് വരുത്താനാണ് പോലീസ് ശ്രമം. തന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week