കൊച്ചി: സംസ്ഥാനം ലോക്ക്ഡൌണിലിരിക്കെ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളിൽ. വിവാത്തിന് 20 പേർക്ക് മാത്രമേ പങ്കെടുക്കാവൂ എന്നിരിക്കെ വിവാഹക്ഷണക്കത്തിൽ സത്യപ്രതിജ്ഞാ എന്ന് നൽകിയാൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്നാണ് എൽദോസ് ഫേസ്ബുക്കിൽ നൽകിയ ട്രോൾ പോസ്റ്റ്.
ട്രോൾ പോസ്റ്റ് ഇങ്ങനെ
എന്റെ ഫ്രണ്ട് ഇന്ന് അവന്റെ കല്യാണം വിളിക്കാൻ വന്നിരുന്നു. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്ന് എഴുതിയാൽ 20 പേർക്ക് മത്രമേ പങ്കെടുക്കാൻ പറ്റൂ സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്. എന്താ അല്ലെ…..🤣🤣🤣
കടപ്പാട്: അഞ്ജാതൻ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News