24.6 C
Kottayam
Friday, June 5, 2026

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

Must read

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ ആന്ധ്രയിൽനിന്ന് പിടികൂടാൻ പൊലീസിനെ സഹായിച്ചത് വീട്ടിലേക്കുള്ള ഫോൺ വിളി. മദ്യപിച്ച് റോഡിൽ വീണു കിടന്ന ആളിന്റെ മൊബൈല്‍ എടുത്ത് സലീം ബന്ധുക്കളെ വിളിച്ചതാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. സലീം വിളിച്ച ഫോണിന്റെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് ആന്ധ്രയിലെ അഡോണിയിൽനിന്ന് പിടികൂടുകയായിരുന്നു. മൽപിടിത്തത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഏപ്രിൽ 15ന് പുലർച്ചെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണക്കമ്മൽ കവർന്നശേഷം വഴിയിലുപേക്ഷിക്കുകയുമായിരുന്നു. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം. കൃത്യം നടത്തിയ ശേഷം സലീം ആന്ധ്രയിലേക്ക് കടന്നു. കർണാടക–ആന്ധ്രാ അതിർത്തിയിലെ റായ്ച്ചൂരിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പെൺസുഹൃത്ത് താൽക്കാലിക അഭയം നൽകുമെന്ന പ്രതീക്ഷയിലാണു പോയത്. എന്നാൽ പൊലീസ് പെൺസുഹൃത്തിന്റെ പിന്നാലെയുമുണ്ടായിരുന്നു. മദ്യപിച്ച് വീണുകിടന്നിരുന്ന ഒരാളുടെ ഫോൺ സംഘടിപ്പിച്ച് ഇയാൾ രണ്ട് സഹോദരിമാരെയും സുഹൃത്തുക്കളെയും വിളിച്ചതോടെ പൊലീസ് ലൊക്കേഷൻ മനസിലാക്കി.

ആന്ധ്രയിലെ അഡോണി ആയിരുന്നു ലൊക്കേഷന്‍. പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആയി. പിന്നാലെ ആറിലേറെ നമ്പറുകളിൽനിന്ന് ഇയാൾ നാട്ടിലേക്ക് വിളിച്ചു. എല്ലാത്തിന്റെയും ലൊക്കേഷൻ അഡോണിയും പരിസരങ്ങളും ആയിരുന്നു. പ്രതി പരിസരത്ത് തന്നെയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അഡോണിയിൽ വ്യാപക തിരച്ചിൽ നടത്തി. അഡോണിയിൽനിന്നും ബെംഗളൂരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. അഡോണി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും ട്രെയിനിൽ കയറാനായില്ല. മഫ്തിയിൽ കാത്തിരുന്ന പൊലീസ് സംഘം പ്രതിയെ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽനിന്നു മൽപിടിത്തത്തിലൂടെ പിടികൂടി. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാൾ ധരിച്ചിരുന്നത് ഒരേ വസ്ത്രമായതും പ്രതിയെ തിരിച്ചറിയുന്നത്

ഇരുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളും പ്രതിയിലേക്ക് എത്തുന്നതിന് പൊലീസിനെ സഹായിച്ചു. പിള്ളേരു പീടിക എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യത്തിൽ കൃത്യംനടന്ന ദിവസം ഇയാൾ പ്രദേശത്തുള്ളതായി തെളിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിൽകയറി അവിടെയുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതി ധരിച്ചിരുന്നത് ഒരേ വസ്ത്രം. നടക്കുന്നതടക്കമുള്ള ശരീര ചലനങ്ങളിലെ സാമ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഒരാൾ തന്നെയാണെന്ന് ഉറപ്പിച്ചു.

- Advertisement -

കുടക് സ്വദേശിയായ സലീം 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. പ്രതിയുടെ ഭാര്യയുടെ വീടും പീഡനത്തിന് ഇരയായ കുട്ടിയുടെ വീടും തമ്മിൽ ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അധികമാരോടും സൗഹൃദം സ്ഥാപിക്കാത്ത സലീം മറ്റാരെയും വിളിച്ചില്ലെങ്കിലും ബന്ധുക്കളെയും കൂട്ടുകാരിയെയും വിളിക്കുമെന്ന് അന്വേഷണ സംഘം മനസിലാക്കിയിരുന്നു. കണ്ണൂർ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week