KeralaNews

പരുന്ത് കൊത്തി തേനീച്ചക്കൂട് താഴെവീണു; തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസിയാണ് മരിച്ചത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിട്ടതോടെ സിറ്റൗട്ടിൽ ഇരുന്ന തുളസിയെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന തുളസി കുത്തേറ്റ് നിലത്തുവീണു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മുത്തശ്ശിയുടെ കരച്ചിൽ കേട്ട് രക്ഷിക്കുവാനായി ഓടിയെത്തിയ കൊച്ചുമക്കളായ അതുലിനും അമലിനും തേനീച്ചയുടെ കുത്തേറ്റു. തുടർന്ന് നാട്ടുകാർ എത്തിയാണ് തുളസിയെ തേനീച്ച കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ രാത്രിയോടുകൂടി മരണം സംഭവിച്ചു.

മൃതദേഹം തേനി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് തേനിയിൽ എത്തിയശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button