28.4 C
Kottayam
Saturday, June 6, 2026

ഫ്ലാറ്റിൽ പുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം; പീഡിപ്പിക്കപ്പെട്ടതായി സംശയം, പിതാവിനെ കാണാനില്ല

Must read

ബംഗളൂരു: ഫ്ലാറ്റിനുള്ളിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കിടന്ന മുറിയിൽ നിന്നും ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ് തോന്നിക്കുന്ന യുവതിയുടെ പേരും മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിക്കുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധത്തെ തുടർന്ന് വീട്ടുടമയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ സംഗേത് ഗുപ്‌ത ഫ്ലാറ്റിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇയാൾ പൊലീസിനെ വിളിക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. നഗ്നമായിട്ടാണ് കിടന്നിരുന്നതെങ്കിലും മൃതദേഹത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നാണ് സൂര്യ നഗർ പൊലീസ് പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

സംഗേത് ഗുപ്‌ത മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റിന്റെ താഴെയാണ് താമസിക്കുന്നത്. ബാക്കി ഫ്ലാറ്റുകളും വാടകയ്‌ക്ക് നൽകിയിരിക്കുകയാണ്. ഒരു മാസം മുമ്പ് ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ യുവതിക്കൊപ്പം 40 വയസ് പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു. പിതാവാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചുകഴിഞ്ഞു.

വാടകക്കാരിൽ നിന്ന് മറ്റ് രേഖകളൊന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നില്ല. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഒഡീഷ സ്വദേശിയുടെ നിർദേശപ്രകാരമാണ് ഫ്ലാറ്റ് വാടകയ്‌ക്ക് നൽകാൻ ഉടമ സമ്മതിച്ചത്. ഇയാളും ഇപ്പോൾ ഒളിവിലാണ്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week