FeaturedHome-bannerKeralaNews

വനിതാ ജിവനക്കാരിയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍; കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി

കോട്ടയം: പിഎഫ് തുക പാസാക്കി നല്‍കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ക്ലര്‍ക്ക് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ടുമായ വിനോയ് ചന്ദ്രന്‍ ആര്‍(41) നെയാണ് വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന ഗവ.എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറാണ് വിനോയ് ചന്ദ്രന്‍.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാള്‍ സമീപിക്കുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി പിഎഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു. തുടര്‍ന്ന്, അപേക്ഷയില്‍ തീരുമാനം ആകാതെ വന്നതോടെ ഫോണില്‍ വിളിച്ച യുവതിയോട് വാട്‌സ് ആപ് കാളില്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

വാട്‌സ് ആപ് കോളില്‍ വിളിച്ചതോടെ ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാള്‍ ആവശ്യപ്പെട്ടു. എനിക്ക് കാര്യം മനസിലായില്ല എന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കാളില്‍ വരാനായിരുന്നു നിര്‍ദ്ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, കോട്ടയം നാഗമ്പടത്തെ ഐശ്വര്യ അപ്പാര്‍ട്‌മെന്റില്‍ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെ യുവതി വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് മുറിയിലേക്കെത്തുമ്പോള്‍ 44 സൈസുള്ള ഷര്‍ട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷര്‍ട്ടില്‍ ബ്യൂ ഫിനോഫ്തലില്‍ പൗഡറിട്ടാണ് വിജിലന്‍സ് സംഘം കൊടുത്തുവിട്ടത്. ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം യുവതി ഉള്ളിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘം മുറിക്കുള്ളിലേക്ക് കയറി. പിന്നാലെ, ഇയാളെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. യുവതിക്ക് പ്രതി അയച്ച വാട്‌സ് ആപ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button