24 C
Kottayam
Thursday, June 4, 2026

ഭൂചലനം ഉണ്ടാകുന്നതായി അഭ്യൂഹങ്ങള്‍; ജനങ്ങള്‍ ആശങ്കയില്‍

Must read

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടാകുന്നതായുള്ള അഭ്യൂഹങ്ങള്‍ ജനങ്ങളെ ഭീതിയിലാക്കുന്നു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച ഭൂകമ്പമാപിനി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. ലക്ഷങ്ങള്‍ വിലമതികുന്ന യന്ത്രസാമഗ്രികള്‍ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്.

സമീപകാലത്തു ഹൈറേഞ്ചു മേഖലയില്‍ ഉണ്ടായ ചെറിയ ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം നെടുങ്കണ്ടവും പരിസര പ്രദേശങ്ങളുമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വഴി പലപ്പോഴും ഭൂചലനമുണ്ടായതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ ഭീതിക്ക് കാരണം. ആധികാരിക വിവരം ലഭ്യമാക്കേണ്ട ഭൂകമ്പമാപിനിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടര വര്‍ഷമായി.

1988ല്‍ ഉണ്ടായ ഭൂകമ്പത്തിനെ തുടര്‍ന്നാണ് മുല്ലപെരിയാര്‍, ഇടുക്കി ഡാമുകളുടെ സമീപം ഭൂകമ്പമാപിനി സ്ഥാപിക്കുവാന്‍ കെഎസ്ഇബി തീരുമാനം എടുക്കുന്നത്. ഇതിന്റെ ഭാഗമായി 1993ല്‍ ചോറ്റുപാറയില്‍ ബോര്‍ഡിന്റെ അഞ്ച് സെന്റ് ഭൂമിയില്‍ ഭൂകമ്പമാപിനി സ്ഥാപിച്ചു. ഇതിനുപുറമെ 2013 ല്‍ ജില്ലയില്‍ ആറ് സ്ഥലങ്ങളില്‍ ഡിജിറ്റല്‍ സിസ്മോഗ്രാഫ് സംവിധാനം ഏര്‍പെടുത്തി.

എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് 2018 വരെയുള്ള കാലവധിയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള കമ്പനി പറഞ്ഞിരുന്നത്. കാലവധി കഴിഞ്ഞിട്ടും ഉപകരണങ്ങള്‍ യഥാസമയം മാറ്റിവയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂചലന സാധ്യതയുള്ള മേഖലയായതിനാല്‍ കൃത്യമായ വിവരങ്ങളും അറിയിപ്പുകളും നല്‍കുവാന്‍ കഴിയുന്ന തരത്തില്‍ നിലയം ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

- Advertisement -

ഭൂചലനം ഉണ്ടാകുമ്പോള്‍ മാപിനിയില്‍ നിന്ന് ലഭിക്കുന്ന ഡിജിറ്റല്‍ സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയ്ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയ്ക്കും വിശകലനം നടത്തുവാന്‍ കഴിയുമായിരുന്നു. 2019 ഡിസംബറില്‍ ഇംഗണ്ടില്‍ നിന്നുള്ള കമ്പനി പ്രതിനിധികള്‍ ജില്ലയില്‍ എത്തി ഭൂകമ്പമാപിനി പരിശോധിച്ചു. നാല് സിസ്മോഗ്രാഫുകളുടെ കാലവധി തീര്‍ന്ന ഭാഗങ്ങള്‍ മാത്രം മാറ്റുവാനും മീന്‍കട്ട്, പമ്പ എന്നിവിടങ്ങളിലെ സിസ്മോഗ്രാഫുകള്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കുവാനുമുള്ള തീരുമാനമായെന്നാണ് അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week