ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6,767 പേര്‍ക്കു രോഗബാധ
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 99,686 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4,171 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 54,01,862 ആയി. മരണസംഖ്യ 3,43,596 ആയി ഉയര്‍ന്നു. ഇതുവരെ 2,2,44,831 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 28,09,351 രോഗികള്‍ ചികിത്സ തുടരുകയാണ്. ഇവരില്‍ 53,562 പേര്‍ ഗുരുതരാവസ്ഥയിലാണ്.
രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 16,66,736 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 98,673 പേര്‍ മരിച്ചു. 4,46,866 പേര്‍ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 3,47,398 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 22,013 രോഗികള്‍ മരിച്ചു.
റഷ്യയില്‍ ഇതുവരെ 3,35,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,388. ഇതുവരെ 1,07,936 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 282,370. ആകെ മരണം 28,678. ചികിത്സയെത്തുടര്‍ന്ന് 1,96,958 പേര്‍ ആശുപത്രി വിട്ടു.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. 36,675 പേരാണ് ഇതുവരെ മരിച്ചത്. 2,57,154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,959 രോഗബാധയും 282 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇറ്റലിയില്‍ ആകെ 2,29,327 രോഗ ബാധിതരില്‍ 32,735 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ രോഗബാധിതര്‍ 1,82,469. മരണം 28,322. ജര്‍മനിയില്‍ രോഗം ബാധിച്ചവര്‍ 1,79,986. മരണം 8,366. തുര്‍ക്കിയില്‍ ആകെ രോഗബാധിതര്‍ 1,55,686. മരണം 4,308. ഇറാനില്‍ 1,33,521 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,359 പേര്‍ മരിച്ചു. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,423 ആയി. 3,868 പേരാണ് ഇതുവരെ മരിച്ചത്. 54,385 പേര്‍ രോഗത്തെ അതിജീവിച്ചു.
അതേസമയം ഇന്ത്യയിലും കടുത്ത ആശങ്ക പരത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 1,31,868 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,867 ആയി. നിലവില്‍ 73,560 പേരാണ് ചികിത്സയിലുള്ളത്. 54,440 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയ്ക്കു (47,190) പിന്നാലെ തമിഴ്‌നാട് (15512), ഗുജറാത്ത് (13,664), ഡല്‍ഹി (12,910) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (1,577), ഗുജറാത്ത് (829), മധ്യപ്രദേശ് (281), ബംഗാള്‍ (269), ഡല്‍ഹി (231) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം. രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ തീവ്രമാകുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ടു മാസം കൂടുതല്‍ ജാഗ്രത വേണം. ആശുപത്രികള്‍ സജ്ജമായിരിക്കണം. കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം കൂട്ടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.