FeaturedKeralaNews

കോട്ടയത്ത് നേരിയ ഭൂചലനം; ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടു

കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ബുധന്‍ പകല്‍ 12.02 നാണ് സംഭവം. മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

പാലായില്‍ അരുണാപുരം, പന്ത്രണ്ടാംമൈല്‍ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭവപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button