പാലക്കാട്: സംസ്ഥാനത്ത് എന്‍.ഡി.എ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുന്നു. നേമത്തും പാലക്കാടും കാസര്‍കോടുമാണ് എന്‍ഡിഎ മുന്നേറ്റമുണ്ടായിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരനാണ് മുന്നിട്ടു നില്‍ക്കുന്നത്. 1425 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് തൊട്ടു പിന്നിലായുള്ളത്.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. യു.ഡി.എഫിന്റെ സി. രഘുനാഥനെ പിന്നിലാക്കിയാണ് പിണറായി വിജയന്‍ മേല്‍ക്കൈ നേടുന്നത്. ബിജെപിയുടെ സി.കെ പത്മനാഭന്‍ ഏറെ പിന്നിലാണ്. തവനൂരില്‍ കെ.ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്.
പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുസ്തഫയാണ് ലീഡ് ചെയ്യുന്നത്. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 47 വോട്ടുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്നുണ്ട്. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ റഷീദലിയാണ് മുന്നില്‍ ഉള്ളത്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദ കുമാര്‍ ആണ് 36 വോട്ടിന് മുന്നേറുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നുണ്ട്. 37 വോട്ടിനാണ് ലീഡ്.
വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ. രമ മുന്നിട്ടു നില്‍ക്കുന്നു. എല്‍.ഡി.എഫിന്റെ മനയത്ത് ചന്ദ്രനാണ് രമയ്ക്ക് തൊട്ടുപിന്നിലുള്ളത്. എല്ലാ കണ്ണുകളും ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി ലീഡ് ചെയ്യുന്നു.