KeralaNews

‘ഈ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായം’: മലപ്പുറത്തെ വിജയയാത്രാ വേദിയിൽ ബിജെപി അംഗത്വം സ്വീകരിച്ച് ഇ.ശ്രീധരൻ

മലപ്പുറം: ബിജെപിയിൽ ചേരാനുള്ള തൻറെ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതിന് ബിജെപി യിൽ ചേരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.

ചങ്ങരംകുളത്തെ വിജയയാത്ര സമാപന സമ്മേളനത്തിൽ ആണ് ഇ.ശ്രീധരൻ പങ്കെടുത്തത്. ഇ. ശ്രീധരന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്ന് ശ്രീധരന്‍ പറഞ്ഞു.

18 മാസം കൊണ്ട് പണികഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായും ഇ.ശ്രീധരൻ വ്യക്തമാക്കി. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇ.ശ്രീധരൻ നന്ദി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button