തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി ഇ.പി. ജയരാജന്‍. സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് നോക്കാം. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിക്കുക അസാധ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വ്യക്തമാക്കി. അസാധ്യ ആവശ്യവുമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം ഉദ്യോഗാര്‍ഥികളോടുള്ള താത്പര്യം കൊണ്ടല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News