24.4 C
Kottayam
Sunday, June 14, 2026

അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരന്‍ വെടിവച്ച് കൊന്നു

Must read

നോര്‍ത്ത് കരോളിന: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി 13-ന് ശനിയാഴ്ച അര്‍ധരാത്രിയില്‍ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം. വീട്ടില്‍ കയറിയ പ്രതി പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ എല്ലിസിനെ (78) വെടിവച്ചു. ഇതു കണ്ട കുട്ടി വീടിനകത്തുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് മോഷ്ടാവിനു നേരേ വെടിയുതിര്‍ത്തു.

വീടനകത്ത് അതിക്രമിച്ച് കയറിയ രണ്ടു പേര്‍ക്കും വെടിയേറ്റുവെങ്കിലും അവര്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളില്‍ പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തവേ ഗോള്‍ഡബറോ ഇന്റര്‍സെഷനില്‍ പ്രതികളിലൊരാള്‍ വെടിയേറ്റു കിടക്കുന്നതു കണ്ടു. ഖലീല്‍ ഹിയറിംഗ് (19), എല്ലിസ് (18) എന്നിവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹിയറിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കാലിനു വെടിയേറ്റ എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നതായി പോലീസ് അറിയിച്ചു. ലിന്‍ഡാ എല്ലിസും, വെടിവച്ച കുട്ടിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതിനു പോലീസ് വിസമ്മതിച്ചു. എല്ലിസിന്റെ കൊച്ചുമകനാണ് വെടിയുതിര്‍ത്ത 12 കാരനെന്ന് എല്ലിസിന്റെ ബന്ധു അറിയിച്ചു.

കുട്ടി വെടിവച്ചില്ലായിരുന്നുവെങ്കില്‍ എല്ലിസിനേയും, എന്നേയും അവര്‍ കൊല്ലുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടണ്ടായിരുന്ന കുട്ടിയുടെ അമ്മാവന്‍ റണ്‍ഡോള്‍ഫ് ബണ്‍ പറഞ്ഞു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് വെടിവച്ചതെന്നു പോലീസ് കരുതുന്നു. കവര്‍ച്ചയ്ക്കെത്തിയ രണ്ടാമത്തെ പ്രതിയെക്കുറിച്ച് സൂചനയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week