24.9 C
Kottayam
Saturday, June 6, 2026

ഡൽഹിയിൽ നിർണായക ദിനം, കെജ്രിവാൾ ഇന്ന് ഇഡിയ്ക്ക് മുന്നിൽ, അറസ്റ്റ് സാധ്യത, പ്രതിഷേധ കൊടുങ്കാറ്റുയർത്താൻ ആം ആദ്മി

Must read

ന്യൂഡൽഹി: മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മുന്നിലെത്തും. കെജ്രിവാൾ ഇ ഡിക്ക് മുന്നിലെത്തുന്നതോടെ ഉദ്വേഗ നിമിഷങ്ങൾക്കാകും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുക. കെജ്രിവാൾ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ശക്തമായിരുന്നു. നേരത്തെ കെജ്രിവാൾ പോലും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടറിയണം.

അറസ്റ്റ് ഉണ്ടായാൽ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനം. കെജരിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന ആരോപണമാണ് എ എ പി പ്രധാനമായും ഉയർത്തുന്നത്. എന്നാൽ അറസ്റ്റ് നടന്നാലും നേതൃത്വത്തിൽ നിന്ന് അരവിന്ദ് കെജരിവാൾ മാറേണ്ട സാഹചര്യമില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. കെജരിവാളിന് പകരം നേതാവ് എന്ന ചർച്ച ഇപ്പോൾ വേണ്ടെന്നാണ് പൊതുനിലപാട്. അറസ്റ്റ് നടന്നാൽ അതിനെതിരായ നിയമവഴികൾ സ്വീകരിക്കാൻ പാർട്ടി തയ്യാറെടുപ്പ് തുടങ്ങിയെന്നും നേതാക്കൾ വിശദീകരിക്കുന്നു.

മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുമ്പോൾ തന്നെ വലിയ പ്രതിഷേധം ഉയർത്താനും എ എ പി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തന്നെ പാർട്ടി ആസ്ഥാനത്തും ഡൽഹിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധത്തിനാണ് എ എ പി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കം ഡൽഹിയിലെ എ എ പി പ്രതിഷേധത്തിൽ പങ്കെടുക്കും. ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനാണ് പദ്ധതി.

ഇ ഡി നടപടി രാഷ്ട്രീയ വേട്ടെയെന്നാണ് എ എ പി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ പ്രതികരണം. ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കമെന്നും പ്രിയങ്ക കക്കർ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളെകൂടി പ്രതിഷേധത്തിൻ്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും എ എ പി ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരവാദം ഉയർത്താതെ കെജ്രിവാളും എ എ പിയും നിയമ നടപടികളെ നേരിടണമെന്നാണ് ബി ജെ പിയുടെ വെല്ലുവിളി

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week