24.2 C
Kottayam
Saturday, June 6, 2026

ഉദിച്ചുയർന്ന് ക്വിന്‍റൺ ഡി കോക്ക്,സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കും

Must read

പൂനെ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത് ക്വിന്റണ്‍ ഡി കോക്ക് (114), റാസി വാന്‍ ഡര്‍ ഡസ്സന്‍ (133) എന്നിവരുടെ സെഞ്ചുറികളായിരുന്നു. ഇരുവരുടേയും കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 35.3 ഓവറില്‍ 167ന് എല്ലാവരും പുറത്തായി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. 

ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡി കോക്ക്. ഈ ലോകകപ്പില്‍ നാലാം സെഞ്ചുറിയാണ് ഡി കോക്ക് കണ്ടെത്തിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം ഒന്നൂകൂടെ ഉറപ്പിക്കാനും ഡി കോക്കിനായി. ഏഴ് മത്സരങ്ങൡ 77.86 ശരാശരിയില്‍ 545 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ സമ്പാദ്യം. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലെത്താനും ഡി കോക്കിന് സാധിച്ചു.

ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 2003 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഇക്കൂട്ടത്തിലുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന ഡി കോക്ക് ഈ സീസണില്‍ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് കരുതപ്പെടുന്നത്. സച്ചിനൊപ്പമെത്താന്‍ ഡി കോക്കിന് 128 റണ്‍സ് കൂടി മതി. 

മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനാണ് രണ്ടാം സ്ഥാനത്ത്. 2007 ലോകകപ്പില്‍ ഹെയ്ഡന്‍ 11 മത്സരത്തില്‍ അടിച്ചെടുത്തത് 659 റണ്‍സ്. 73.22 ആയിരുന്നു ശരാശരി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (648), ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (647), ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (606), ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (578), ഇംഗ്ലണ്ട് താരം ജോ റൂട്ട് (556) എന്നിവര്‍ രണ്ട് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. 2019 ലോകകപ്പിലായിരുന്നു ഇവരുടെയെല്ലാം നേട്ടം. 

- Advertisement -

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ (548 – 2006), ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ (547 -2015) എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ഡി കോക്ക് പത്താമതും. അതേസമയം, ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ്. ഏഴ് മത്സരങ്ങളില്‍ 415 റണ്‍സാണ് സമ്പാദ്യം. ഡേവിഡ് വാര്‍ണര്‍ (413), രോഹിത് ശര്‍മ (398), എയ്ഡന്‍ മാര്‍ക്രം (362) എന്നിവരാണ് ആദ്യ അഞ്ചില്‍ ശേഷിക്കുന്നവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week