29.4 C
Kottayam
Saturday, June 6, 2026

ജീവിതം സിനിമായാക്കണം, താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം; ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോരങ്ങള്‍

Must read

തിരുവനന്തപുരം: വാഹനത്തിന് രൂപമാറ്റം വരുത്തി ഗതാഗത നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് അടുത്തിടെ കര്‍ശന നിയമ നടപടി നേരിടേണ്ടി വന്നവരാണ് പ്രശസ്ത വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍. ഇവരുടെ അറസ്റ്റും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും കേരളം വളരെധികം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇവര്‍.

സോഷ്യല്‍ മീഡിയയിലാണ് ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇ ബുള്‍ജെറ്റ് സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആഗ്രഹം പുറത്തുപറഞ്ഞത്. തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇ-മെയിലിലൂടെ ബന്ധപ്പെടാമെന്നും ലിബിന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലിബിന്‍ പറയുന്നു. നിമിഷ നേരങ്ങള്‍ കൊണ്ടുതന്നെ വൈറലായ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. നിരവധി പേര്‍ ഇവരെ അനുകൂലിച്ചും ചീത്തവിളിച്ചും രംഗത്ത് എത്തി. ട്രോളുകളിലും പോസ്റ്റ് ഇടം പിടിക്കുന്നുണ്ട്.

കഴിഞ്ഞ മാസമായിരുന്നു നെപ്പോളിയന്‍ എന്ന് പേരുള്ള വാഹനത്തിന് രൂപമാറ്റം വരുത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. എന്നാല്‍ തങ്ങളെ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് കരഞ്ഞുകൊണ്ട് ഇവര്‍ സമൂഹമാദ്ധ്യമത്തില്‍ ഇട്ട പോസ്റ്റും വ്യാപകമായി പ്രചരിച്ചിരുന്നു. വ്ളോഗര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week