28.4 C
Kottayam
Saturday, June 6, 2026

മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാരുടെ പന്തം കൊളുത്തി പ്രതിഷേധം

Must read

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിലെ നഗ്‌നതാ പ്രദര്‍ശനത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരുടെ പന്തം കൊളുത്തി പ്രതിഷേധം. ഹോസ്റ്റലിന് മുന്നില്‍ സാമൂഹിക വിരുദ്ധര്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നുവെന്ന് കാണിച്ച് പ്രിന്‍സിപാളിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിരെയാണ് ഡോക്ടര്‍മാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചത്.

പരാതി നല്‍കിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം ലൈംഗിക അധിക്ഷേപമല്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. വനിതാ ഹോസ്റ്റല്‍ പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം പതിവാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. ഹോസ്റ്റലിന് ചുറ്റുമതിലും നിരീക്ഷണക്യാമറകളും വേണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമില്ലെന്നും രാത്രിയായാല്‍ സുരക്ഷ ജീവനക്കാരുടെ സഹായം ലഭിക്കാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചിരുന്നു. യുവാവിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടികള്‍ മെന്‍സ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹപാഠികള്‍ എത്തി യുവാവിനെ പിടികൂടുകയായിരുന്നു. നേരത്തെ ഓട്ടോയിലെത്തിയ മറ്റൊരാളും നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നു. ചുറ്റുമതില്‍ ഇല്ലാത്ത ഹോസ്റ്റലില്‍ ആര്‍ക്കും കടന്നുവരാവുന്ന അവസ്ഥയാണ്.

നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ച റോഡ് വഴിയാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയവര്‍ എത്തിയത്. ഇത് പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനും മെഡിക്കല്‍ കോളേജ് പോലീസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week