സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വളാഞ്ചേരി സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു.

ചികില്‍സയ്ക്കിടെയാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ഉണ്ടാകുന്നത്.

കൊച്ചിയിലും കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിരിന്നു. സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. 38 വയസ്സുള്ള ഉദയംപേരൂര്‍ സ്വദേശിനിക്കാണ് കോവിഡ് ചികിത്സയിലിരിക്കേ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. യുവതിയുടെ ചികിത്സയ്ക്കുള്ള സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ ബാബു എം.എല്‍.എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News