വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാജ്കുമാർ ഇനി എറണാകുളം എ സി പി, കൊല്ലത്തു നിന്നും യാത്രയാക്കിയത് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നൽകി

കൊച്ചി : വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി രാജ്കുമാറിനെ എറണാകുളം എ സി പി ആയി നിയമിച്ചു.

മികവുറ്റ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന് പേര് കേട്ട രാജ്കുമാറിനെ പതിവിന് വിരുദ്ധമായി അഭിനന്ദന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കിയാണ് കൊല്ലം ജില്ല പോലീസ് മേധാവി യാത്രയാക്കിയത്.

ക്രമസമാധാനം പൊതുവെ വെല്ലുവിളിയായ പ്രദേശം ആയിരുന്നിട്ട് കൂടി ആക്ഷേപം ഒന്നും കേള്‍പ്പിക്കാതെയും സ്തുത്യര്‍ഹമായ രീതിയില്‍ കാലാവധി പൂര്‍ത്തിയാക്കിയതില്‍ പ്രത്യേക അഭിനന്ദനങ്ങള്‍ ആണ് അദ്ദേഹത്തിന് ലഭിച്ചത്രാജ്കുമാര്‍ ഇന്ന് ചുമതല ഏല്‍ക്കും. പ്രവര്‍ത്തനമികവിനുള്ള സര്‍ക്കാര്‍ അംഗീകാരം ആയാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News