കഞ്ചാവ് – മയക്കു മരുന്ന് മാഫിയ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു,വീടും വാഹനവും കത്തിച്ചു

ആലപ്പുഴ: കഞ്ചാവ് – മയക്കു മരുന്ന് മാഫിയ സംഘം ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. മാവേലിക്കര പാലമേലിലെ ഡിവൈഎഫ്ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡിവൈഎഫ്ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു.

നൂറനാട് ടൗൺ സ്വദേശി വിഷ്ണുവാണ് ബൈക്ക് തടഞ്ഞ് നിർത്തി ആകാശിനെ വെട്ടിയതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. മരം വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നു. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിൽ പത്ത് സെന്റിമീറ്ററോളം ആഴത്തിൽ മുറിവേറ്റ ആകാശ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ ഏതാനം ചിലർ മർദ്ദിച്ചിരുന്നു. ആ കേസിലെ പ്രധാന പ്രതി ബിനുവിന്റെ സഹോദരനാണ് വിഷ്ണു. കഞ്ചാവ് മാഫിയക്ക് എതിരെ ഡിവൈഎഫ്ഐ പാലമേൽ മേഖലാ കമ്മിറ്റി കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയതും മേഖല സെക്രട്ടറിയുടെ വീട് ആക്രമിച്ച് വാഹനം കത്തിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News