പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം കോടതക്ക് കൈമാറിയിത്. എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ.
ആകെ 20 പേരാണ് കേസിൽ പിടിയിലായത്. ഇതിൽ 10 പേരുടെ കുറ്റങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിക്കുന്നത്. മറ്റുള്ളവർക്കെതിരായ കുറ്റപത്രം പിന്നീട് അനുബന്ധമായി സമർപ്പിക്കും. പാലക്കാട് ടൗൺ സൗത്ത് സിഐയാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.സി ഹരിദാസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News