നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. നടൻ ജോജുവിനെതിരെ സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞത്. ജോജു മദ്യപിച്ചുവെന്നും, വനിതകളെ അക്രമിച്ചുവെന്നും നുണ പറഞ്ഞു. എന്തിനാണ് കെപിസിസി പ്രസിഡന്റ് ഇങ്ങനെ നുണ പറഞ്ഞത്. കേരളം ലൈവായി കണ്ട കാര്യത്തിലാണ് സുധാകരന്റെ നുണ പരാമർശമെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.
അതേസമയം,ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ പ്രസ്താവന:
നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസ്സിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവ്. ശ്രീ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്‌കാരത്തെ നേരിടണം. ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തത്.