തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം മുതല്‍ തന്നെ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേരു വിവരങ്ങള്‍ കുറിച്ചു വച്ചിരുന്നു. റഹീമിന്റെ ഉള്‍പ്പെടെ കൊവിഡ് പരിശോധന ഉടന്‍ തന്നെ നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News