വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫ് അട്ടിമറി വിജയത്തിലേക്ക്

തിരുവനന്തപുരം: അഞ്ചു നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് അട്ടിമറി വിജയത്തിലേക്ക്. യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വി കെ പ്രശാന്തിന്റെ ലീഡ് 12,000 കടന്നു. 26വര്‍ഷമായി യുഡിഎഫ് കൈവശം വച്ചിരുന്ന കോന്നിയില്‍ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാറിന്റെ ലീഡ് 7000 വോട്ടുകള്‍ക്ക് മുകളിലാണ്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വി കെ പ്രശാന്ത് മുന്നേറ്റം നടത്തുന്നതാണ് പ്രകടമായത്. ഓരോ ഘട്ടത്തിലും പ്രശാന്ത് ലീഡുനില മെച്ചപ്പെടുത്തിയാണ് മുന്നേറുന്നത്. ആകെയുളള 169 ബൂത്തുകളില്‍ 140 ഇടത്തെ ഫലമാണ് പുറത്തുവന്നത്. ഇനി ഏതാനും ബൂത്തുകള്‍ മാത്രമേ എണ്ണാന്‍ ബാക്കിയുളളൂ എന്നതിനാല്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.

Loading...

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോന്നിയില്‍ യുഡിഎഫിന്റെ പി മോഹന്‍രാജാണ് മുന്നിട്ടുനിന്നത്. പിന്നീട് തിരിച്ചുകയറിയ ജനീഷ്‌കുമാര്‍ എതിരാളിയെ ഒരു തരത്തിലും മുന്നേറാന്‍ അനുവദിക്കാത്തവിധമാണ് ലീഡുനില ഉയര്‍ത്തിയത്. ആകെയുളള 213 ബൂത്തുകളില്‍ 168 ബൂത്തുകളിലെ കണക്കാണ് പുറത്തുവന്നത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31000ത്തിലധികം വോട്ടുകള്‍ പിടിച്ച് മൂന്നാം സ്ഥാനത്താണ്.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: