30 C
Kottayam
Friday, April 26, 2024

വഴി നടക്കാനുള്ള സ്വാതന്ത്രത്തിനായി പ്രതിഷേധം, തമിഴ്‌നാട്ടില്‍ പട്ടികജാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനെ കൊന്നു റെയില്‍വേട്രാക്കില്‍ തള്ളി

Must read

ചെന്നൈ: ജാതിയുടെ പേരില്‍ രൂക്ഷമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ വീണ്ടും ജാതിയുടെ പേരില്‍ കൊലപാതകം.തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് പള്ളര്‍ ജാതിയില്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിനെ തേവര്‍ സമുദായാംഗങ്ങള്‍ വെട്ടി കൊലപ്പെടുത്തി.

എസ് സി വിഭാഗത്തില്‍ പെട്ടവര്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ജാതിവെറിയുടെ പേരില്‍ ഇവരെ ഉപദ്രവിക്കുക പതിവായിരുന്നു.അശോകിന്റെ നേത്ൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ്് നയിച്ചത്. പ്രതികള്‍ക്ക് എതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അശോകിന്റെ ബന്ധുക്കള്‍ സി.പി.എം. പ്രവര്‍ത്തകരും മധുര ദേശീയപാത ഉപരോധിച്ചു.

രണ്ടാഴ്ച മുന്‍പ് അശോകിന്റെ മാതാവ്, പുല്ലു ചെത്തി അശോകിനൊപ്പം പൊതുവഴിയിലൂടെ ബൈക്കില്‍ കൊണ്ടുവരുന്നതിനിടയില്‍, പുല്ലുക്കെട്ട് യുവാക്കളുടെ ദേഹത്ത് തട്ടി. ക്ഷുഭിതരായ യുവാക്കള്‍ അശോകിനെയും മാതാവിനെയും വഴിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു.

പട്ടികജാതി പട്ടികവര്‍ഗ ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്‍വേലി പൊലീസില്‍ അശോക് പരാതി നല്‍കിയിലെങ്കിലും നിസാരവകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിന് ഇടയിലാണ് അശോകിനെ റെയില്‍വേട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നിരന്തര പ്രതിഷേധം സംഘടിപ്പിച്ചിരുന്ന നേതാവുമായിരുന്നു കൊല്ലപ്പെട്ട അശോക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week