EntertainmentKeralaNews

ആരുടെയോ കോണ്ടം ലീക്ക് വന്നുണ്ടായ പ്രതിഭാസം,ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ കമൻ്റിന് ചുട്ട മറുപടിയുമായി നടി ദുർഗ കൃഷ്ണ

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് താരം.

ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നല്ല ഇയാള്‍ മോശം കമന്റിട്ടിരിക്കുന്നത്. keralasins എന്ന അക്കൗണ്ടില്‍ നിന്നാണ് ദുര്‍ഗയുടെ അമ്മയെ വളരെ മോശം വാക്കുകള്‍ ഇയാള്‍ വിളിച്ചിരിക്കുന്നത്. ഇയാള്‍ക്ക് താരം വായടപ്പിക്കുന്ന മറുപടി കൊടുത്തു.

‘ ആരുടെയോ ഒരു കോണ്ടം ലീക്ക് വന്നുണ്ടായ പ്രതിഭാസമായ നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടി നില്‍ക്കുവാണേല്‍, നിന്റെ എവിടേലും ഒക്കെ കുറച്ച്‌ ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ ദുര്‍ഗ കുറിച്ചു.

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ(Durga Krishna). ‘ഉടല്‍’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്ന് ദുർ​ഗ പറഞ്ഞിരുന്നു.

തങ്ങളെ പോലുള്ള നിരവധി പേർക്ക് അതിജീവിത പ്രചോദനമാണെന്നും ദുർ​ഗ കൃഷ്ണ പറഞ്ഞു. “എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്”, എന്നാണ് ദുർ​ഗ പറഞ്ഞത്. 

വിജയ് ബാബു വിഷയത്തിലും ദുർ​ഗ പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker