24.9 C
Kottayam
Saturday, June 6, 2026

Gold Rate today: സ്വർണവില വില ഉയർന്നു; രണ്ട് ദിവസം കൊണ്ട് ഉയർന്നത് 1,280 രൂപ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില (Todays Gold Rate) ഇന്ന് 38,400 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ 120 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,800 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

കഴിഞ്ഞ 5 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

- Advertisement -

ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില – 38,120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു.      വിപണി വില – 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37,320 രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ

- Advertisement -

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ (Gold import duty) തീരുവ വര്‍ധിപ്പിച്ചു. നിലവിലുള്ള തീരുവയായ 7.5 ശതമാനം എന്നതില്‍ നിന്നും 12.5 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അതായത് ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് തീരുവയില്‍ 5 ശതമാനമാണ് വര്‍ധന. ഇറക്കുമതി തീരുവ മാത്രമല്ല മറ്റ് രണ്ട് അധിക ചാര്‍ജ് (Extra Charge for Gold) കൂടെ വരുന്നതോടെ സ്വര്‍ണംവാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയാകും.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് 1 കിലോ സ്വര്‍ണത്തിന് 2.5 ലക്ഷം രൂപയില്‍ കൂടാന്‍ സാധ്യതയുണ്ട്. ഇതോടെ സ്വര്‍ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSA) ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറയുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സര്‍ചാര്‍ജ് തുടങ്ങിയവ വരുമ്പോള്‍ മൊത്തം തീരുവ വീണ്ടും വര്‍ധിക്കുമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.

അതേസമയം സാധാരണക്കാരന് സ്വര്‍ണവില(Gold Rate) , ഡ്യൂട്ടി ചാര്‍ജ് (Import Duty), മൂന്ന് ശതമാനം ജി എസ് ടി(GST for Gold), പണിക്കൂലി(Making Charge of Gold) എന്നിവയും നല്‍കേണ്ടി വരുന്നതോടെ ആഭരണം(Gold Ornaments)വാങ്ങുന്നവര്‍ക്ക് സ്വര്‍ണവിലയ്‌ക്കൊപ്പം വലിയൊരു തുക അധികമായി നല്‍കേണ്ടി വരും. അത് വിലയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് നോക്കാം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week