24.3 C
Kottayam
Saturday, June 6, 2026

വിസ്മയ കേസില്‍ ഡമ്മി പരിശോധനയുമായി അന്വേഷണ സംഘം; മരണ ദിവസം ശുചിമുറിയില്‍ നടന്ന സംഭവങ്ങള്‍ പുനരാരംഭിച്ചു

Must read

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘം ഡമ്മി പരിശോധന നടത്തി. മരണദിവസം ശുചിമുറിയില്‍ നടന്ന സംഭവങ്ങള്‍ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് തുറന്ന് പരിശോധിച്ചു.

കൊല്ലം പോരുവഴിയില്‍ വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പോലീസ് സര്‍ജന്‍ കെ ശശികലയുടെ സാന്നിധ്യത്തില്‍ ഡമ്മി പരിശോധന നടത്തിയത്. തറനിരപ്പില്‍ നിന്ന് 185 സെന്റീമീറ്റര്‍ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്.

166 സെന്റീമീറ്റര്‍ ഉയരമുള്ള വിസ്മയക്ക് ഈ നിലയില്‍ ആത്മഹത്യ സാധ്യമാണോ എന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഡമ്മി പരിശോധനയുടെ വീഡിയോയും ചിത്രീകരിച്ചു. വിശദമായ പരിശോധനയ്ക്കുശേഷം അന്വേഷണസംഘം അന്തിമ തീരുമാനത്തില്‍ എത്തും.

പോരുവഴി എസ്ബിഐ ബ്രാഞ്ചിലെ ലോക്കറും തുറന്ന് പരിശോധിച്ചു. മൂന്ന് വലിയ മാലകളും 9 വളകളുമാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. 42 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലാക്കിയത് വിസ്മയയും കിരണ്‍കുമാറും ഒന്നിച്ചാണ് അന്വേഷണസംഘം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ എത്തിച്ചതാണ്. പിന്നീട് ഇന്നാണ് വീണ്ടും ലോക്കര്‍ തുറന്നത്.

- Advertisement -

കിരണ്‍ കുമാര്‍ വിസ്മയയുടെ മരണദിവസം താന്‍ മര്‍ദിച്ചിട്ടില്ലെന്ന മൊഴി ആവര്‍ത്തിച്ചു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് നിര്‍വികാരതയോടെയായിരുന്നു മറുപടികള്‍. നാളെ പ്രതിയെ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ചു തെളിവെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week