മെലിഞ്ഞ് കിം ജോങ് ഉന്‍; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു, വീഡിയോ വൈറല്‍
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും, വിവാദങ്ങളും മറ്റും സൃഷ്ടിക്കുകയും ചെയ്യുന്ന കിംമിന്റെ ജീവിതം ഇന്നും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ഒരു മാസം ഇടവേളയെടുത്ത് ജനമധ്യത്തിലെത്തിയ ഉന്നിനെ കണ്ട് എല്ലാരും അമ്പരന്നു. ശരീര ഭാരം കുറച്ച് താരതമ്യേന മെലിഞ്ഞാണ് ഒടുവിലായി ഉത്തരകൊറിയയില്‍ നിന്ന് പുറത്ത് വന്ന വിഡിയോയില്‍ കിം കാണപ്പെട്ടത്. അത് മുതല്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന ചര്‍ച്ചയിലാണ് സൈബര്‍ ലോകം. സ്വയം ഭാരം കുറച്ചതാണോ, അതോ രോഗം വന്ന് മെലിഞ്ഞ് പോയതാണോ എന്നുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
Before-and-after videos show that North Korean leader Kim Jong Un noticeably lost weight. On Sunday, the country's state media offered a rare public segment on it, although the reason for the weight loss is unclear https://t.co/RhQEqL7dXH pic.twitter.com/H9szU1rA1W
— Reuters (@Reuters) June 27, 2021
റോയിട്ടേഴ്സാണ് കിംമിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെച്ചത്. ഈ രാജ്യത്തെക്കുറിച്ചുള്ളതെല്ലാം അജ്ഞാതമാണെന്നാണ് ചിലര്‍ പ്രതികരിച്ചത്. ചിലപ്പോള്‍ കൊവിഡ് പിടിപെട്ട് മെലിഞ്ഞതാകാമെന്നാണ് മറ്റുചിലരുടെ അനുമാനം.
കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ഉത്തരകൊറിയ. എന്നാല്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി ഈ പ്രതിസന്ധി നേരിടുകയാണ്. ചൈനയില്‍ നിന്നാണ് ഉത്തരകൊറിയ ആവശ്യസവസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നത്.