KeralaNews

ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ടെലഗ്രാമില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം കുറുപ്പ് ടെലഗ്രാമില്‍. തീയറ്റര്‍ പ്രിന്റാണ് ടെലഗ്രാമില്‍ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. 12ന് റിലീസായ ചിത്രം വമ്പന്‍ കളക്ഷന്‍ നേടുന്നതിനിടയിലാണ് ഞായറാഴ്ച രാത്രിയോട് കൂടി ചിത്രം ടെലഗ്രാമില്‍ എത്തിയത്.

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പതിയെ കരയകയറുന്ന സിനിമ മേഖലയ്ക്ക് ഇത് വന്‍ തിരിച്ചടിയാണ്. ഒടിടി പ്ലാറ്റ് ഫോമില്‍ കൊടുക്കാതെ തീയറ്റര്‍ റിലീസ് തന്നെ വേണമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കുറുപ്പ് ബിഗ്‌സ്‌ക്രീനിലെത്തിയത്.

റിലീസ് ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രേക്ഷകര്‍ വന്പന്‍ സ്വീകരണമാണ് ചിത്രത്തിന് നല്‍കിയത്. ഇതിനിടയിലാണ് ചിത്രം ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് മലയാള സിനിമ മേഖലയേയും തീയറ്റര്‍ മേഖലയേയും തകര്‍ക്കാനുള്ള ശ്രമമാണെന്ന് സിനിമ മേഖലയിലുള്ളവര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button