28.4 C
Kottayam
Saturday, June 6, 2026

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലുള്ള പ്രതിയുടെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ മന്ത്രി

Must read

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മന്ത്രി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. അമ്പിളി മഹേഷിന്റെ മകള്‍ മായയും ശരത്തും തമ്മിലുള്ള വിവാഹം ഒക്ടോബര്‍ 24 നു കുഴിക്കാട്ടുക്കോണത്തു വെച്ചാണ് നടന്നത്.ഈ ചടങ്ങിലാണു മന്ത്രി ഡോ. ആര്‍. ബിന്ദു പങ്കെടുത്തത്.

ചടങ്ങില്‍ വധൂവരന്മാരോടൊപ്പം ഫോട്ടോ എടുക്കുകയും അവരോടൊന്നിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. നഗരസഭ വാര്‍ഡ് 10ലെ ആശാ വര്‍ക്കറും കൂടിയാണ് അമ്പളി. ഒളിവില്‍ കഴിയുന്നതിനാല്‍ മാസങ്ങളായി ആശാ വര്‍ക്കറുടെ സേവനം ഈ വാര്‍ഡില്‍ ലഭ്യമല്ല. വാര്‍ഡിലെ കുട്ടികളുടെയും ഗര്‍ഭിണികളുടെയും കുത്തിവയ്പ്പുകള്‍, പ്രതിരോധ മരുന്നു വിതരണം, കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം താറുമാറായതായി വാര്‍ഡ് നിവാസികള്‍ ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകയായ ആശാ വര്‍ക്കറെ, വാര്‍ഡ് ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൗണ്‍സിലറും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും സഹായിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പു കേസില്‍ ബാങ്ക് മുന്‍ ഡയറക്ടര്‍മാരായ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അമ്പിളി മഹേഷ്, മിനി നന്ദനന്‍ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ള മുന്‍ ഡയറക്ടര്‍മാര്‍. മുഖ്യ പ്രതികളിലൊരാളായ ഇടനിലക്കാരന്‍ കിരണും ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week