മലപ്പുറത്ത് കൗതുകമുണര്‍ത്തി ‘താറാവ് പപ്പായ’! കാണാനും ഫോട്ടോയെടുക്കാനും വന്‍ തിരക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ഒരു വീട്ടിലുണ്ടായ താറാവിന്റെ രൂപത്തിലുള്ള പപ്പായ കൗതകമുണര്‍ത്തുന്നു. വൈകത്തൂരിലെ പച്ചീരി കരുവാടി ശ്യാമിന്റെ വീട്ടുവളപ്പിലെ പപ്പായകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് വാങ്ങിയ ചായം പൂശിയ താറാവ് രൂപമാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ തെറ്റി. ഇത് കറിക്കുപയോഗിക്കാവുന്ന നല്ല നാടന്‍ പച്ചപപ്പായകളാണ്.

പാചകം ചെയ്യാന്‍ പറിച്ച പപ്പായകള്‍ കൗതുകം കൊണ്ട് ഇവര്‍ മാറ്റിവെച്ചിരിക്കുകയാണ്. പപ്പായകളുടെ ആകൃതി ശ്രദ്ധിച്ചപ്പോള്‍ താറാവിന്റെ രൂപം തെളിഞതോടെ സോഷ്യല്‍ മീഡിയയിലും ചിത്രം പങ്കുവെച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താറാവ് പപ്പായകള്‍ ഹിറ്റായി.

നാട്ടുകാരുള്‍പ്പെടെ നിരവധി പേരാണ് പപ്പായത്താറാവുകള്‍ കൈയ്യില്‍ ഏന്തി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാന്‍ ശ്യാമിന്റെ വീട്ടിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News