26.9 C
Kottayam
Thursday, May 16, 2024

ദുബായ് കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്

Must read

ദുബായ്‌:ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക് പുറപ്പെടാന്‍ പി.സി.ആര്‍ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എന്നാല്‍, ദുബായില്‍ എത്തിയ ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം

അതേസമയം, ദുബൈയിലേക്ക് വരുന്ന റെസിഡന്റ് വിസക്കാര്‍, സന്ദര്‍ശക വിസക്കാര്‍, ടൂറിസ്റ്റ് വിസക്കാര്‍ എന്നിവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആര്‍ കോവിഡ് ഫലം നിര്‍ബന്ധമാണ്. ദുബൈ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week