അപ്‌സരസുകളെ വെല്ലും,അഴകില്‍ റാണിയായി ഇനിയ,ഗ്ലാമര്‍ ചിത്രങ്ങളുമായി താരം
കൊച്ചി: ശക്തമായതും വേറിട്ടതുമായ കഥാപാത്രങ്ങളിലൂടെയും അതേപോലെ തന്നെ അഴകിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ഇനിയ. ഈ ലോക്ക് ഡൗണ്‍ കാലത്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഇനിയയും നിരവധി ഫോട്ടോഷൂട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. അവയെല്ലാം തന്നെ വൈറലുമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ട് കൂടി താരം പങ്ക് വെച്ചിരിക്കുകയാണ്. ബാഹുബലിയിലെ ദേവസേനയെ ഓര്‍മപ്പെടുത്തുന്ന വിധത്തില്‍ ഒരു രാജകുമാരി ലുക്കിലാണ് ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട്. അര്‍ഷല്‍ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ബാലതാരമായി ടെലിവിഷന്‍ പരമ്പരകളില്‍ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടിലേക്ക് എന്ന സീരിയലില്‍ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.