NationalNews

മദ്യലഹരിയില്‍ യുവാവ് വയറ്റിനകത്തേക്ക് കുപ്പി കുത്തിക്കയറ്റി! പിന്നീട് സംഭവിച്ചത്

നാഗാപട്ടണം: മദ്യലഹരിയില്‍ ശരീരത്തിനുള്ളിലേക്ക് കുത്തിക്കയറ്റിയ കുപ്പി യുവാവിന്റെ വയറ്റില്‍ നിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപുര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. നാഗൂര്‍ സ്വദേശിയായ യുവാവ് വയറുവേനദനയ്ക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. എക്സ്റേ പരിശോധനയില്‍ വയറ്റിനുള്ളില്‍ 250 മില്ലിയുടെ മദ്യക്കുപ്പി കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി.

മദ്യലഹരിയില്‍ മലദ്വാരത്തിലൂടെ കയറ്റിയ കുപ്പി യുവാവിന്റെ മലാശത്തിലാണ് കുടുങ്ങിയത്. ഉടന്‍ തന്നെ കുപ്പി നീക്കം ചെയ്യാന്‍ യുവാവ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രണ്ട് ദിവസത്തോളം യുവാവ് ഇക്കാര്യം രഹസ്യമാക്കി വച്ചു. ഒടുവില്‍ വേദന സഹിക്കാനാകാതെ ആശുപത്രിയില്‍ എത്തുകയായിരുന്നു.

എക്സ്റേ പരിശോധനയില്‍ കുപ്പി കണ്ടെത്തിയതോടെ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി. കുപ്പി വയറ്റിനുള്ളിലിരുന്ന് പൊട്ടിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നതിനാലാണ് ഉടനടി ഓപ്പറേഷന്‍ നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് ജനറല്‍ സര്‍ജന്‍ ഡോ. എസ് പാണ്ഡ്യരാജ് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളില്‍ ശസ്ത്രക്രിയ നടത്താറുള്ളൂ. എന്നാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് ഈ യുവാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker