ഉറങ്ങിക്കിടന്ന വയോധികന് നേരെ ലൈംഗികാതിക്രമം; യുവതി പിടിയില്‍

ലണ്ടണ്‍: ഉറങ്ങിക്കിടന്ന വയോധികനോട് ലൈംഗിക അതിക്രമം നടത്തിയ യുവതി പിടിയില്‍. 38 കാരിയായ മാരി ലെ-മാര്‍ ആണ് അറസ്റ്റിലായ്. ബക്കിംഗ്ഹാംഷെയറില്‍ കഴിഞ്ഞ വര്‍ഷം ലോക് ഡൗണിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രി നടന്ന മദ്യപാനത്തിന് ശേഷം ബക്കിംഗ്ഹാംഷെയറിലെ മില്‍ട്ടണ്‍ കീന്‍സില്‍ വച്ച് മാരി ലേ-മാര്‍ എന്ന യുവതി വയോധികന്റെ മുറിയിലെത്തി വസ്ത്രങ്ങള്‍ അഴിച്ചുവയ്ക്കുകയും നുഴഞ്ഞു കയറി ഉറങ്ങിക്കിടന്നയാളുടെ അടുത്ത് ലൈംഗീക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

വിവാഹിതനായ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ച ഇവര്‍ക്ക് മൂന്നര വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. വൃദ്ധന്റെ അമിതമായ കൂര്‍ക്കം വലി കാരണം ഭാര്യ മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ഇരുട്ടില്‍ തന്റെ ഒപ്പം സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി മനസ്സിലാക്കുകയായിരുന്നുവെന്ന് കോടതിയില്‍ വൃദ്ധന്‍ പറഞ്ഞു. ഭാര്യ അല്ല തനിക്ക് സമീപമുള്ളത് എന്ന് മനസ്സിലാക്കിയ വൃദ്ധന്‍ ഉടന്‍ തന്നെ ലൈറ്റ് ഇട്ടപ്പോള്‍ നഗ്‌നയായ മാരിയെ കാണുകയായിരുന്നു.

ഇവര്‍ മദ്യപിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഭാര്യയെ അറിയിക്കുകയും ചെയ്തു. പിന്നാലെ തന്നെ പോലീസിനേയും വിവരം അറിയിച്ചു. അറസ്റ്റിനെ ചെറുക്കുന്നതിനായി മാരി ലേ-മാര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News